.
.
.
പടിഞ്ഞാറ് സന്ധ്യക്ക് ചായം വെക്കുമ്പോള്‍,
കിഴക്കു നിന്നൊരു മഞ്ഞുപായയെ
ആകാശം വിരിച്ചിടും പോലെ...
പതുക്കെ പതുക്കെ ഞാന്‍ പറയാം...
എന്നെ പറ്റി.... ഞാന്‍,
മമ്മദ്,
മമ്മദ് ഷൈന്‍.
ജനനത്തില്‍ തന്നെ മരിച്ചവന്...
ഇനിയുമുണ്ട് വിശേഷങ്ങള്‍...
കുരിശില്‍ നിന്ന്
മോചിപ്പിക്കപ്പെട്ട ഒരു മരമാണ് ഞാന്‍...
എന്നിട്ടും...
ഞാന്‍ മഴയോടൊപ്പം കരയുന്നു,
ഓരോ പ്രഭാതത്തിലും
സൂര്യനോടൊപ്പം ചിരിക്കുന്നു...
ഒടുവില്‍ പ്രകാശത്തില്‍ നിന്ന് വേര്‍പെട്ട
സൂര്യനെ പോലെ ഓര്‍മ്മകളില്‍ നിന്ന് ദൂരേക്ക്... ഒരുപാട് ഒരുപാട് ദൂരേക്ക്...